എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും
Mar 3, 2026 10:37 AM | By Sufaija PP

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30 നാണ് പരീക്ഷകള്‍ അവസാനിക്കുക. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ മാത്രം 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. ഇറാൻ സംഘര്‍ഷം ഗൾഫ് മേഖലയെ ബാധിച്ചതോടെ ഗള്‍ഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.

മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് ആരംഭിച്ച് 28ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും എക്സാമിനര്‍മാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഉണ്ടാവും.

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിച്ച് 28ന് അവസാനിക്കും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും. ഫലപ്രഖ്യാപനം മെയ് 22ന് നടത്തും.

SSLC PLUS TWO EXAM

Next TV

Related Stories
കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

Mar 3, 2026 09:50 PM

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും* **കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍...

Read More >>
ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ  ഡ്രൈവറെ പുറത്തെടുത്തു

Mar 3, 2026 03:48 PM

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ...

Read More >>
തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു  സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ

Mar 3, 2026 03:44 PM

തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന...

Read More >>
വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

Mar 3, 2026 02:22 PM

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്...

Read More >>
കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

Mar 3, 2026 02:17 PM

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

Mar 3, 2026 01:35 PM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക്...

Read More >>
Top Stories