തളിപ്പറമ്പ്: കാറിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. ചെങ്ങളായി കൊയ്യത്തെ കോട്ടമുള്ളപുരയില്‍ കെ.പി.കരുണാകരന്‍(60) ഭാര്യ അജിതകുമാരി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഫിബ്രവരി 19 ന് രാത്രി 7.15 നായിരുന്നു അപകടം. ഇരുവരും കൊയ്യത്തെ വീട്ടിലേക്ക് കെ.എല്‍-59 കെ.8832 നമ്പര്‍ സ്‌ക്കൂട്ടറില്‍ പോകവെ ബാവുപ്പറമ്പ് ഭാഗത്തെ പോക്കറ്റ് റോഡില്‍ നിന്നും അമിതവേഗതയില്‍ വന്ന കെ.എല്‍-13 എ.ജി-1660 കാര്‍ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാര്‍ ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.
Case against car driver



































