തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ

തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു  സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ
Mar 3, 2026 03:44 PM | By Sufaija PP

തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ 2026 27 ബജറ്റ് അവതരിപ്പിച്ചു. മദ്രസഭ ചെയർപേഴ്സൺ പി കെ സുബൈറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ആണ് ബജറ്റ് അവതരിപ്പിച്ചത്.

*സമ്പൂർണ്ണ സൗന്ദര്യവൽക്കരണം*

 വരുന്ന അഞ്ചുവർഷം കൊണ്ട് തളിപ്പറമ്പിനെ ഒരു പൂന്തോട്ടമാക്കി മാറ്റുക എന്നത് ഈ ഭരണസമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യപരിപാടികളിൽ ഒന്നാണ് . അത് നനമ്മുടെ ഭരണനയമായി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. എംഎൽഎ -എംപി ഫണ്ടുകൾ ഏകോപിപ്പിച്ചുകൊണ്ടും നഗരസഭയിലെ വിവിധങ്ങളായ സന്നദ്ധ സേവന സംഘടനകൾ, സ്കൂളുകൾ, വിദ്യാർത്ഥി വിങ്ങുകൾ, കലാസാംസ്കാരിക സ്ഥാപനങ്ങൾ, കായിക ക്ലബ്ബുകൾ, സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ,വ്യാപാര സംഘടനകൾ ,കുടുംബശ്രീ , തറവാട്ട് കൂട്ടങ്ങൾ, വയോജന കൂട്ടായ്മകൾ, തുടങ്ങി സാധ്യമായ മുഴുവൻ സംവിധാനങ്ങളെയും കോർത്തിണക്കിക്കൊണ്ട് സമ്പൂർണ്ണ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ തൃച്ചംബരം മുതൽ കുറ്റിക്കോൽ വരെയും ചിറവക്ക് മുതൽ താലൂക്ക് ആശുപത്രി വരെയും പാതയോരങ്ങൾ സൗന്ദര്യവൽക്കരണം നടത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു.

വനിത പാർക്കിംഗ് ഫോഴ്സ് ഇരട്ട ലക്ഷ്യം, സ്‌ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും

നഗരത്തിലെ ട്രാഫിക് നിയന്ത്രണവും പാർക്കിംഗ് സംവിധാനവും കാര്യക്ഷമമാക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി, ഈ ബജറ്റിൽ ‘വനിത പാർക്കിംഗ് ഫോഴ്‌സ്’ രൂപീകരിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നു.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ആശുപത്രി മേഖലയിലും പാർക്കിംഗ് നിയന്ത്രണത്തിന് പ്രത്യേക വനിതാ സംഘത്തെ നിയോഗിക്കുന്നതാണ് ഈ പദ്ധതിയുടെ. വിന്യാസ മേഖലകളിലെ ഉദ്യാന സംരക്ഷണവും ഈ ഫോഴ്സിന്റെ കീഴിൽ വരുത്താവുന്നതാണ്. ഇതിലൂടെ വനിതകൾക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കഴിയും.ഈ പദ്ധതിയുടെ ഭാഗമായി യോഗ്യരായ വനിതകളെ കണ്ടെത്തൽ,ട്രാഫിക് മാനേജ്മെന്റ്, പബ്ലിക് ഇന്ററാക്ഷൻ എന്നിവയിൽ പരിശീലനം,ഫോഴ്സിന്റെ ഏരിയാ ക്രമീകരണം,യൂണിഫോം, ഐഡി കാർഡ്, പാർക്കിംഗ് ഫീസ് ശേഖരണം, സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങളുടെ പരിപാലനം തുടങ്ങിയവ നടത്തുന്നതിന്10 ലക്ഷം വകയിരുത്തി.

പാളയാട് മാലിന്യ സംസ്കരണ പ്ലാന്റ് - സമഗ്ര നവീകരണം ലക്ഷ്യം. ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും

 നഗരസഭയുടെ നിലവിലുള്ള പാളയാട് മാലിന്യ സംസ്കരണ പ്ലാന്റ് ദുർബലമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഇത് ശക്തിപ്പെടുത്തുകയും ശാസ്ത്രീയ രീതിയിൽ നവീകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ അടിയന്തര ഉത്തരവാദിത്വമായി നഗരസഭ കാണുന്നു. പാളയാട് മാലിന്യ സംസ്കരണ പ്ലാന്റിന്റെ സമഗ്ര നവീകരണത്തിനും, അതിന്റെ ചുറ്റുപാടുകൾ ഹരിത ഉദ്യാനമായി വികസിപ്പിക്കുന്നതിനും, കൂടാതെ വിദ്യാർത്ഥികൾക്കായി ഒരു പരിസ്ഥിതി പഠന കേന്ദ്രമായി മാറ്റുന്നതിനും പ്രത്യേക പദ്ധതി ഉൾപ്പെടുത്തി രണ്ടര കോടി രൂപ കണ്ടെത്തും

ലഹരിക്കെതിരെ അമ്മയുടെ കരുതൽ

സമൂഹത്തെ മൗനമായി നശിപ്പിക്കുന്ന വലിയ ഭീഷണിയാണ് ലഹരി വ്യാപനം. പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം ഉണ്ടാകുന്ന ബസ് സ്റ്റാൻഡ്, സ്കൂൾ പോലുള്ള പരിസരങ്ങളിൽ.

ഈ പശ്ചാത്തലത്തിൽ, നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘ലഹരിക്കെതിരെ അമ്മയുടെ കരുതൽ’ എന്ന പേരിൽ സ്ത്രീ കൂട്ടായ്മകളുടെ സജീവ നിരീക്ഷണവും ഇടപെടലുകളും ഉറപ്പാക്കുന്ന ഒരു സാമൂഹിക പ്രതിരോധ പദ്ധതിയാണ് ഈ ബജറ്റിൽ ഉൾപ്പെടുത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് പരിസരങ്ങളിലും സ്കൂൾ മേഖലകളിലും സ്വമേധയാ സന്നദ്ധമായി വരുന്ന സ്ത്രീകളുടെയും വനിതാ സംഘങ്ങളുടെയും സജീവ നിരീക്ഷണ സാന്നിധ്യം സംഘടിപ്പിക്കുവാനും അവർക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകുവാനും 5 ലക്ഷം വകയിരുത്തുന്നു.

താലൂക്ക് ആശുപത്രി- ആരോഗ്യ പ്രവർത്തനങ്ങളുടെ ഹബ്ബ്

വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ചും ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിയെ പരിപോഷിപ്പിച്ചും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ നഗരത്തിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ ഹബ്ബാക്കി മാറ്റുവാൻ തളിപ്പറമ്പ നഗരസഭനഗരസഭ ലക്ഷ്യമെടുന്നു. മാരകമായ രോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ വിഭ്രാന്തിലാകുന്ന ജനങ്ങൾക്ക് സാന്ത്വനം നൽകുന്നതിനും വിവിധ രോഗങ്ങൾക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാകുന്ന ഹോസ്പിറ്റലുകൾ, വിദഗ്ധ ഡോക്ടർമാരുടെ വിവരണം, ചികിത്സയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന സർക്കാർ - സർക്കാരേതര ആനുകൂല്യ സ്കീമുകൾ എന്നിവയെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരും പ്രശസ്തരുമായ ഡോക്ടർമാരുടെ പാനൽ ഉണ്ടാക്കുകയും ആശുപത്രിക്കകത്ത് കേന്ദ്രം ആരംഭിക്കുകയും ചെയ്യുന്നതിന് 10 ലക്ഷം രൂപ വകയിരുത്തും എന്നും ബജറ്റിൽ പറഞ്ഞു.

Thalipparamb municipality budget

Next TV

Related Stories
കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

Mar 3, 2026 09:50 PM

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും* **കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍...

Read More >>
ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ  ഡ്രൈവറെ പുറത്തെടുത്തു

Mar 3, 2026 03:48 PM

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ...

Read More >>
വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

Mar 3, 2026 02:22 PM

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്...

Read More >>
കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

Mar 3, 2026 02:17 PM

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

Mar 3, 2026 01:35 PM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക്...

Read More >>
കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

Mar 3, 2026 11:27 AM

കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്...

Read More >>
Top Stories