മോറാഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 43 കുട്ടി പൊലിസുകാർ പാസിങ് ഔട്ട് പരേഡ് നടത്തി

മോറാഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 43 കുട്ടി പൊലിസുകാർ പാസിങ് ഔട്ട് പരേഡ് നടത്തി
Mar 3, 2026 11:22 AM | By Sufaija PP

മോറാഴ : ആത്മസമർപ്പണത്തോടെയുള്ള ചിട്ടയായ രണ്ട്‌ വർഷത്തെ പരിശീലനത്തിന് ശേഷം അവർ 43 കുട്ടി പോലീസുകാർ മൈതാനത്ത് അണി നിരന്നപ്പോൾ കാണികളിൽ വിടർന്നത് വിസ്മയത്തിന്റെ പുതു നാമ്പുകൾ.മോറാഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ 2024 26 വർഷത്തെ എസ്പിസി പാസിംഗ് ഔട്ട്‌ പരേഡ് പ്രകടനത്തിലൂടെയാണ് കുട്ടികൾ യഥാർത്ഥ പോലീസ് സേനയെ വെല്ലും വിധം കാണികളിൽ ആവേശം ത്രസിപ്പിച്ചത്.

മോറാഴ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന്‌ രാവിലെ നടന്ന എസ് പി സി യൂണിറ്റ് KNR 544 ന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് പരിപാടി ചടുലതയാൽ ഏറെ വ്യത്യസ്തമായി.ചടങ്ങിൽ വിശിഷ്ടാതിഥിയായിഎത്തിയ കല്യാശ്ശേരി നിയോജകമണ്ഡലം എംഎൽഎ എം വിജിന്റെ വാക്കുകൾ കുട്ടികൾക്ക് പ്രതീക്ഷയുടെ വാതായനമാണ് തുറന്നു നൽകിയത്. 

22 പെൺ കേഡറ്റുകളും 21 ആൺ കേഡറ്റുകളും ഉൾപ്പെടെ 43 കുട്ടികളാണ് ഈ കാലയളവിൽ പരിശീലനം പൂർത്തിയാക്കിയത്. ഇതിനുപുറമേ മൂന്ന് പെൺ കേഡറ്റുകൾ പരേഡിന് പതാക വാഹകരായി. സീനിയർ കേഡറ്റ് ആയുഷ് ദേവ് പി വിയും സെക്കൻഡ് ഇൻ കമാൻഡൻസ് വിണ്മയ കെ വിയും ആണ് പരേഡിനെ നയിച്ചത്. പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക സരിത എ, ആന്തൂർ മുനിസിപ്പൽ ചെയർപേഴ്സൺ വി സതീദേവി, വൈസ് ചെയർമാൻ വിനോദ് പാച്ചേരി, തളിപ്പറമ്പ് എസ് ഐ ദിനേശൻ , സ്റ്റുഡൻറ് പോലീസ് കണ്ണൂർ റൂറൽ എഡിഎൻഒ പ്രസാദ് കെ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ടീച്ചർ, വാർഡ് മെമ്പർ രജിത , പി ടി എ പ്രസിഡണ്ട്‌ കെ എം ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാജേഷ് കടമ്പേരി, മദർ പി ടി എ പ്രസിഡണ്ട് മിനി എന്നിവർ സന്നിദ്ധരായി.

ഡി ഐ മാരായ ജിബിൻ പി പി, സിന്ധു കെ, പ്രജീഷ് എസ് കെ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിന് പരീശീലനം നൽകിയത്. സിപിഒ മാരായ ഷൈമ എം, വൈഷ്ണവ് പി വി ചടങ്ങിന് നേതൃത്വം നൽകി.

Passing out parade

Next TV

Related Stories
കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

Mar 3, 2026 09:50 PM

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും* **കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍...

Read More >>
ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ  ഡ്രൈവറെ പുറത്തെടുത്തു

Mar 3, 2026 03:48 PM

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഡ്രൈവറെ...

Read More >>
തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു  സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന കേന്ദ്രവും സ്ഥാപിക്കും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ

Mar 3, 2026 03:44 PM

തളിപ്പറമ്പ് നഗരസഭ 2026-27 ബജറ്റ് അവതരിപ്പിച്ചു സമ്പൂർണ്ണ സൗന്ദര്യവൽക്കരണം, സ്ത്രീ ശാക്തീകരണവും പാർക്കിംഗ് പരിഹാരവും, ഹരിത ഉദ്യാനവും പരിസ്ഥിതി പഠന...

Read More >>
വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

Mar 3, 2026 02:22 PM

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് അനുമതിയായി

വൃക്ക മാറ്റിവെക്കൽ യൂണിറ്റ് തുടങ്ങാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്...

Read More >>
കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

Mar 3, 2026 02:17 PM

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും,പി കെ ശ്യാമള തളിപ്പറമ്പിൽ: കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

Mar 3, 2026 01:35 PM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് : കെഎസ്‌യു പ്രവർത്തകർക്ക്...

Read More >>
Top Stories