കേരളത്തിലെ ഏറ്റവും നീളം കൂടിയ കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവ്വഹിച്ചു

കേരളത്തിലെ ഏറ്റവും നീളം കൂടിയ കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ മുഖേന നിർവ്വഹിച്ചു
Mar 7, 2026 08:23 PM | By Sufaija PP

കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. ചടങ്ങിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.ഓൺലൈനിൽ മുഖേന കാവിൻ മുനമ്പിൽ വെച്ച് നടന്ന സ്വാഗതവും, ശിലാഫലകം അനഛാദനവും നിർവ്വഹിച്ചു. മുൻ എം എൽ എ ടി വി രാജേഷ് മുഖ്യാതിഥിയായി

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.കിഫ്ബിയിൽ ഉൾപ്പെടുത്തി91 കോടി രൂപയാണ് സംസ്ഥാന സർക്കാർ കാവിൽ മുനമ്പ് പാലം പദ്ധതിക്ക് അനുവദിച്ചത്.കല്യാശേരി മണ്ഡലത്തിൽ കൂടി കടന്നുപോകുന്നതും കുറ്റിക്കോൽ പുഴക്ക് കുറുകെ നിർമ്മിക്കുന്നതുമായ പലത്തിന്1395 മീറ്റർ നീളവും, 11 മീറ്റർ വീതിയിലും ഇരുവശങ്ങളിൽ 1 .50 മീറ്റർ നീളത്തിൽ രണ്ട് സെൻ്റർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് പ്രീസ് ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ & സോളിഡ് സ്ലാബ് ടൈപ്പ് ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലാണ് അപ്രോച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റേടുത്തിരുന്നു.പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും , ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.

The Chief Minister inaugurated the work of the longest Kavin Munamba Bridge

Next TV

Related Stories
വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Mar 7, 2026 08:52 PM

വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ...

Read More >>
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ

Mar 7, 2026 08:48 PM

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റിൽ

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യുജി പരീക്ഷയിൽ ദാറുൽ ഫലാഹിന് അഭിമാന നേട്ടം; രണ്ടു വിദ്യാർത്ഥികൾ റാങ്ക്...

Read More >>
എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Mar 7, 2026 08:44 PM

എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

എംഡിഎം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ...

Read More >>
കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000

Mar 7, 2026 08:42 PM

കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ 3000

കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്; സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000, ക്ഷേമ പെൻഷൻ...

Read More >>
കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച

Mar 7, 2026 08:36 PM

കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച

കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ ഞായറാഴ്ച...

Read More >>
നാളെയും മറ്റന്നാളുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും

Mar 7, 2026 07:57 PM

നാളെയും മറ്റന്നാളുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യും

നാളെയും മറ്റന്നാളുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം...

Read More >>
Top Stories

News Roundup