കണ്ണൂർ: ഉത്തര മലബാറുകാരുടെ ചിരകാല അഭിലാഷമായ പുതുതായി അനുവദിച്ച രാമേശ്വരം - മംഗളൂരു (06621 ) ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് . കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി) യുടെ നേതൃത്വത്തിൽ റെയിൽ യാത്രക്കാർ ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി. ട്രെയിൻ 6.43 ന് കണ്ണൂരിലെത്തി.ലോക്കോ പയലറ്റ് കെ.വി.ബിബിൻ, അസി. ലോക്കോ പയലറ്റ് കെ.വി.നിധിൻ എന്നിവരെ എൻ.എം.ആർ.പി.സി. ഭാരവാഹികൾ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. പാമ്പൻ പാലത്തിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ച് യാത്രക്കാർ ആഹ്ലാദം പങ്കിട്ടു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
ചെന്നൈ സോൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി,എൻ.എം.ആർ.പി.സി.ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ,കോ- ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്,ചന്ദ്രൻ മന്ന,കെ.മോഹനൻ,അഷ്റഫ് പാറക്കണ്ടി,എം.ജയരാജൻ,കെ.ഷനിൽ ,പി.വി.ഷൗക്കത്തലി, പി.മുഹമ്മദ് ഹാഷിം,സൗമി ഇസബൽ,എ.വി.ഗോപാലകൃഷ്ണൻ , ടി.കെ. ഗീതമ്മ തുടങ്ങിയവർ നേതൃത്വം നൽകി. ട്രെയിൻ രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ മംഗളൂരു യാത്ര അവസാനിപ്പിക്കും.
Rameswaram - Mangalore - Express





































