കോടികളുടെ വീസ തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയില്‍

കോടികളുടെ വീസ തട്ടിപ്പ്; കണ്ണൂർ സ്വദേശി പിടിയില്‍
Mar 14, 2026 10:05 AM | By Sufaija PP

ആലക്കോട്: കോടികളുടെ വീസ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂർ സ്വദേശിയെ ഹിമാചല്‍പ്രദേശില്‍ നിന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

കരുവഞ്ചാല്‍ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് കണ്ണൂർ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മംഗളൂരു ആസ്ഥാനമായ യുകെ റീഗള്‍ എന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വീസ നല്‍കാമെന്ന വാഗ്ദാനം നല്‍കി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളില്‍ നിന്ന് വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

കേരളത്തിലെ വിവിധ ജില്ലകളിലായി മൂപ്പത്തെട്ടും കർണാടകയില്‍ രണ്ടും കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കുറേ മാസങ്ങളായി ഇയാള്‍ വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ കുളുവില്‍ നിന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂർ റേഞ്ച് എസ്പി ജോസി ചെറിയാൻ, കണ്ണൂർ റേഞ്ച് എസ്പി എം.പി. വിനോദ്, ഡിവൈഎസ്പി സി.കെ. സുനില്‍കുമാർ എന്നിവരാണ് കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 10 കേസുകള്‍ അന്വേഷിക്കുന്നത് കണ്ണൂരിലെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. എസ്‌ഐ റെനി സ്റ്റീഫൻ, സിപിഒ കെ. ശ്രീരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ തലശേരി അഡീഷണല്‍ സെഷൻസ് കോടതി റിമാന്ഡ് ചെയ്തു.

Kannur native arrested

Next TV

Related Stories
പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Mar 14, 2026 08:42 PM

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന...

Read More >>
ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

Mar 14, 2026 08:38 PM

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ...

Read More >>
എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

Mar 14, 2026 08:34 PM

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്...

Read More >>
വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

Mar 14, 2026 03:14 PM

വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ്...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

Mar 14, 2026 03:10 PM

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ...

Read More >>
അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

Mar 14, 2026 03:03 PM

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത്...

Read More >>
Top Stories