മോറാഴ: സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചു വരുന്ന ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് മോറാഴ ഗ്രാമീണ ഗ്രന്ഥാലയം മഹിളാ സമാജം വാർഷിക ജനറൽ ബോഡി കേന്ദ്ര സർക്കാറിനോട് ആവിശ്യപ്പെട്ടു. ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി ലക്ഷ്മി ടീച്ചർ അധ്യക്ഷയായി. സിക്രട്ടറി എം വി സുനന്ദ റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ഉഷാകുമാരി, വിദ്യ പി ആർ, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:പി ലക്ഷ്മി ടീച്ചർ (പ്രസിഡന്റ്)
വിദ്യ പി ആർ (വൈ.പ്രസിഡന്റ്)
സുനന്ദ എം വി ( സിക്രട്ടറി)
പ്രീത.ഒ (ജോ. സിക്രട്ടറി)
കെ വി ഉഷാകുമാരി (ട്രഷറർ)
Morazha Mahila Sangham





































