ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം  ക്രൈംബ്രാഞ്ച് പിടിയിൽ
Mar 14, 2026 12:27 PM | By Sufaija PP



ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികൾ 10 വർഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് പിടിയിൽ

2016 ഏപ്രിൽ 30ന് ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗർ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന 60 വയസ്സുള്ള മെരടൻ കുഞ്ഞാമിന എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്നു രക്ഷപ്പെട്ട പ്രതികളായ 1 പർവീൺ ബാനു 55 വയസ്,W/o നസീർ അലി നാങ്ളോയി, ന്യൂദൽഹി

2)സക്കീന ഫാത്തിമ 32വയസ്

D/o നസീർ അലി നാങ്ളോയി

ന്യൂദൽഹി എന്നിവർ ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടിയിൽ ആയത്.

നേരത്തെ ഇവർ 1)സൗമ്യ രംഗാവാല ഫരീദ സുധ  വയസ്,W/o അക്തർ അലി ഷെയ്ഖ്  നസീർ അലി കുസായി ഗുഡാ, ഹൈദരാബാദ്

2)സമീറ രംഗാവാല, സിമ്രാൻ  D/o രാഗേഷ് രംഗവല. കുസായി ഗുഡാ, ഹൈദരാബാദ് എന്ന വ്യാജ പേരിൽ ആണ് അറിയപ്പെട്ടത്

2016 വർഷത്തിൽ പ്രതികൾ വസ്ത്രം വ്യാപാരികൾ എന്ന് പറഞ്ഞു കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ താമസിക്കുകയും കുഞ്ഞാമിനയും ആയി സൗഹൃദത്തിൽ ആവുകയും 2016 ഏപ്രിൽ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടിൽ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു മരിച്ചു എന്നുറപ്പാക്കി കുഞ്ഞാമിനയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടര പ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന ഒരു വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

ആന്ധ്രാ പ്രദേശിലെ ഓംഘോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റ കൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു.ഈ കേസിൽ പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ സർവവിധ മുൻ കരുതലുകളും നടത്തിയിരുന്നു.പ്രതികൾ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്ക് എടുത്തത്.സംഭവത്തിന്‌ മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിച്ചതു കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ്.പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല .ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.തെലുങ്കു,കന്നഡ,തമിഴ്.മലയാളം.ഗുജറാത്തി.ഹിന്ദി.ഇംഗ്ലീഷ്.തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസറഗോഡ് വയനാട്, മലപ്പുറം പാലക്കാട്‌.തിരുവനന്തപുരം എന്നീ ജില്ലകളിലും


തെലുങ്കാന,ആന്ധ്രാപ്രദേശ്,കർണാടക.തമിഴ്നാട്,ഗുജറാത്ത്‌.മഹാരാഷ്ട്ര,രാജസ്ഥാൻ.ഉത്തർപ്രദേശ് മദ്ധ്യപ്രദേശ് .ഡൽഹി എന്നീ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10. വർഷമായി ഒളിവിൽ കഴിഞ്ഞു വരവേ ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ DYSP സുധീർ കല്ലൻ, കണ്ണൂർ റൂറൽ DHQ വിലെ SI അബ്ദുൽ റഹൂഫ്, SI ഗിരീഷ്,SI സുധീഷ് ASI മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതികളെ മദ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.പ്രതികളെ ഇന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി കണ്ണൂരിൽ ഹാജരാക്കിയതിനു ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.

Irikoor murder

Next TV

Related Stories
പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Mar 14, 2026 08:42 PM

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

പറശിനിക്കടവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന...

Read More >>
ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

Mar 14, 2026 08:38 PM

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ സമാജം

ഗ്യാസ് സിലിണ്ടർ പ്രതിസന്ധി പരിഹരിക്കണം; മോറാഴ മഹിളാ...

Read More >>
എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

Mar 14, 2026 08:34 PM

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി ഗതാഗതതടസ്സം സൃഷ്ടിച്ചതിന് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്...

Read More >>
വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

Mar 14, 2026 03:14 PM

വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

വൈദ്യുതി വിച്ഛേദിച്ചു കൊണ്ടുള്ള അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തിവയ്ക്കുക: തളിപ്പറമ്പ് മർച്ചന്റ്സ്...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

Mar 14, 2026 03:10 PM

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ കേസ്

ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആനയിച്ചു പ്രകടനം; 58 കോൺഗ്രസുകാർക്കെതിരെ...

Read More >>
അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

Mar 14, 2026 03:03 PM

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത് നട റോഡിൽ വാഹനഗതാഗതം ദുസ്സഹമാകുന്നു

അനധികൃത വാഹന പാർക്കിങ്ങും അറ്റകുറ്റപ്പണിയും കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും നെവർ മൈൻഡ്, തൃച്ചംബരം പൂക്കോത്ത്...

Read More >>
Top Stories