പയ്യന്നൂർ: പയ്യന്നൂരിലെ റിലയൻസ് സ്മാർട്ട് ബസാറിലെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ പയ്യന്നൂർ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി 7.20 മണിയോടെയാണ് സംഭവം.ലിഫ്റ്റ് പ്രവർത്തനരഹിതമായി മധ്യേ കുടുങ്ങിയതിനെ തുടർന്ന് സ്ത്രീകൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ചാണ് പത്ത് മിനുട്ട് കൊണ്ട് ലിഫ്റ്റ് തുറന്ന് സ്ത്രീകളെ സുരക്ഷിതമായി പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ സി. പി. രാജേഷി ന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ പി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനീഷ്, ലിജീഷ്, ജോബിമോൻ, ഇർഷാദ് എന്നിവരും ഹോം ഗാർഡ് ശ്രീകാന്തും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Fire force rescues two women trapped in lift in Payyannur




































