ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു

ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവൃർത്തി  എം.വി. ഗോവിന്ദൻ എം.എൽ.എഉദ്ഘാടനം ചെയ്തു
Mar 15, 2026 11:38 AM | By Sufaija PP

തളിപ്പറമ്പ്: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചൊറുക്കള -ബാവുപ്പറമ്പ - മയ്യിൽ -ചാലാട് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവ്വഹിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് ബാവുപറമ്പ് എയർപോർട്ട് റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും ഒരുപാട് ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ ലിങ്ക് റോഡിൻ്റെ പ്രവർത്തിയുടെ ഉദ്ഘാടനം യാഥാർത്ഥ്യമായതെന്നും എം.എൽ.എ പറഞ്ഞു.

306.49 കോടി രൂപ ചെലവിട്ട്‌ രണ്ട്‌ സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ്‌ റോഡ്‌ നവീകരിക്കുക. തളിപ്പറമ്പ്‌ –ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിക്കുന്ന 22.59 കിലോമീറ്റർ റോഡാണ്‌ ആദ്യ സ്‌ട്രെച്ചിൽ. തളിപ്പറമ്പ്‌ –കൂർഗ്‌ റോഡിൽ ടാഗോർ വിദ്യാനികേതന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച്‌ അള്ളാംകുളം– സർസയ്യിദ്‌ കോളേജ്‌ വഴി ഭ്രാന്തൻകുന്ന്‌ കവലയിലെത്തുന്ന 2.66 കിലോമീറ്ററാണ്‌ രണ്ടാമത്തെ സ്ട്രെച്ചിൽ. കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളിലൂടെയും തളിപ്പറമ്പ്‌, ആന്തൂർ നഗരസഭകളിലൂടെയുമാണ്‌ റോഡ്‌ കടന്നുപോകുന്നത്‌. ​ ബാബുപറമ്പ് പുല്ലാഞ്ഞിയോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ഷിജി വട്ടക്കാട്ട്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്.പി. രമേശൻ, സി.സി. വിനോദ് കുമാർ, നിജിലേഷ് പറമ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. കുഞ്ഞിരാമൻ, വാർഡ് മെമ്പർ വി. രമ്യ, പാച്ചേനി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

M.V. Govindan M.L.E. inaugurated the construction of Chorukala-Bavuparamba-Mayyil-Chalad Airport Road.

Next TV

Related Stories
മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു

Mar 15, 2026 08:07 PM

മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു

മാതമംഗലം കുറ്റൂരിൽ ഒൻപതു വയസുകാരൻ പുഴയിൽ...

Read More >>
മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

Mar 15, 2026 03:10 PM

മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

മഹാത്മ സേവാഗ്രാമിൻ്റെ ആഭിമുഖ്യത്തിൽ മഹിളാ രത്നങ്ങൾക്ക് ആദരവും ഇഫ്താർ വിരുന്നും...

Read More >>
തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

Mar 15, 2026 03:07 PM

തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി...

Read More >>
കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്

Mar 15, 2026 02:31 PM

കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ ടെന്റ്

കരുതലിന്റെ സ്നേഹവിരുന്നൂട്ടി സേവനത്തിന്റെ മഹാമാതൃക തീർത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഇഫ്താർ...

Read More >>
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

Mar 15, 2026 11:40 AM

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം...

Read More >>
പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Mar 15, 2026 10:26 AM

പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പയ്യന്നൂരിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ ഫയർഫോഴ്സ്...

Read More >>
Top Stories

Entertainment News