പരിയാരം: ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിംഗ് തട്ടിപ്പില്‍ കുടുങ്ങി കൈതപ്രം സ്വദേശിയുടെ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു.മാതമംഗലം കൈതപ്രത്തെ കടഞ്ചേരി ഇല്ലത്ത് കെ.ആര്‍.പുരുഷോത്തമനാണ്(67)പണം നഷ്ടപ്പെട്ടത്.
2025 സപ്തംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയുള്ള കാലയളവിലാണ് സംഭവം.മുനോത്ത് കാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള ഷെയര്‍മാര്‍ക്കറ്റ് ഏജന്‍സിയിലെ കരണ്‍ സുഭാഷ് അറോറ, പവന്‍കുമാര്‍, കിരണ്‍ അറോറ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.1,30,50,000 രൂപയാണ് പുരുഷോത്തമന്‍ നിക്ഷേപിച്ചത്.സെബിയുടെയും റിസര്‍വ്വ്ബാങ്ക് ഓഫ് ഇന്ത്യയുടെയും അംഗീകൃത കമ്പനിയാണെന്നും ഷെയര്‍ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ വലിയലാഭം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് വഞ്ചന നടത്തിയെന്നാണ് പരാതി.
.
Online fraud

































