കല്ല്യാട്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പൂവം കല്ല്യാട് റോഡിൽ റോഡ് സൈഡിലും പണയിലും മാലിന്യങ്ങൾ തള്ളിയതിന് 13000 രൂപ പിഴ ചുമത്തി.ആയുർവേദ പഠന ഗവേഷണ കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് ആൻമരിയ ഗ്രേബ്രിയേൽ പഴയതോട്ടം ഹൌസ് എന്നവർക്ക് 5000 രൂപയും സതീശൻ പി സരോവരം എന്നവർക്ക് 3000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യക്തികളിലേക്ക് സ്‌ക്വാഡ് എത്തിയത്.
പൂവം കല്ല്യാട് റോഡിൽ ചെങ്കൽ പണയിൽ വലിയ തോതിൽ മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടത് പ്രകാരം സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ഈടാക്കാനും സ്‌ക്വാഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു
Rs 13,000 fine imposed for dumping garbage on roadside and in cash

































