സാമൂഹ്യ സേവനത്തിനുള്ള ഡോ: എൻ പി രാജൻ മെമ്മോറിയൽ അവാർഡ് പി രതീഷ് കുമാറിന്

സാമൂഹ്യ സേവനത്തിനുള്ള ഡോ: എൻ പി രാജൻ മെമ്മോറിയൽ അവാർഡ് പി രതീഷ് കുമാറിന്
2026-03-21T11:05:00 | By Sufaija PP

തളിപ്പറമ്പ:കാഞ്ഞങ്ങാട് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി നൽകുന്ന മികച്ച സാമൂഹ്യ സേവനത്തിനുള്ള ആറാമത് ഡോ: എൻ പി രാജൻ മെമ്മോറിയൽ അവാർഡ് 91 തവണ രക്തദാനം നടത്തിയ പിരതീഷ്കുമാറിന്.ദേശീയ- സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നാഷണൽ സർവീസ് സ്കീം മുൻ ജില്ലാ കൺവീനറുമായ രതീഷ്കുമാർ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച പ്രിൻസിപ്പാളാണ്‌.

തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ രതീഷ്കുമാർ ഇപ്പോൾ പയ്യന്നൂർ തെരുവിലാണ് താമസം .എം എസ് സി,എം ഫിൽ,ബി എഡ് ബിരുദധാരിയാണ്.ഇതു വരെയായി 91 തവണ രതീഷ്കുമാർ രക്തദാനം നല്കിയിട്ടുണ്ട്.എൻ എസ്എസ് ,എസ് പി സി,സ്കൗട്ട് ആൻറ് ഗൈഡ്സ്, ക്ലബ്ബുകൾ എന്നിവർക്കായി 85 ലധികം രക്തദാന ബോധവൽക്കരണ ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ല കേന്ദ്ര കലാസമിതി അംഗമാണ്.സാമൂഹ്യ-സാംസ്ക്കാരിക - കലാപ്രവർത്തകൻ, രക്തദാതാവ്, പാലിയേറ്റീവ് കെയർ,ഫോക് ലോർ ,പരിസ്ഥിതി, ഗ്രന്ഥശാല,ജീവകാരുണ്യ പ്രവർത്തകനുമാണ് . നാടക നടന്ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ, ലോഗോ ഡിസൈനർ കൂടിയാണ്.കാഞ്ഞങ്ങാട് രതിഷ് സൗഹൃദ കൂട്ടായ്മ ,തളിപ്പറമ്പ് കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ഗ്രാമം പ്രതിഭ എന്നിവയുടെസജീവ പ്രവർത്തകൻ കൂടിയാണ്.29 പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പൂർവ്വവിദ്യാർത്ഥിയായ രതീഷ് കുമാറിന് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ടാഗോർ എക്സലൻസി അവാർഡ് ലഭിച്ചിട്ടുണ്ട്.തളിപ്പറമ്പ് കൊട്ടാരം യു പി സ്കുൾ, ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, മടപ്പള്ളി ഗവ: കോളേജ്, തലശേരി ഗവ: ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം .കുഞ്ഞിമംഗലം ഗവ: ഹൈസ്കൂളിൽ നാച്വറൽ സയൻസ് അധ്യാപകനായും, കാസർക്കോട് ചട്ടംചാൽ ഹയർ സെക്കണ്ടറി സ്കുളിൽ സുവോളജി അധ്യാപകനുമായിരുന്നു.ഇവിടെ നിന്നും പ്രിൻസിപ്പാളായാണ് വിരമിച്ചത്.

ജനതാദൾ നേതാവും തളിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന പരേതനായപി ഗോപാലൻ്റെയും പിലിക്കോട് തെരുവിലെപി കെ സാവിത്രിയുടെയും മകനാണ്.പയ്യന്നൂർ തെരു സ്വദേശിയും ഏഴിമലഎസ് ബി ഐ യിൽ അസിസ്റ്റൻറ് മാനേജറുമായ ജയശ്രീരാഘവനാണ് ഭാര്യ.ടാറ്റഎൽ എക്സ് ഐ ഓട്ടോമോട്ടീവ് എഞ്ചിനീയർ അനാമിക (ബാംഗ്ളൂർ), തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ആറാം സെമസ്റ്റർ ഇലക്ട്രിക്കൽ വിദ്യാർത്ഥി അഭിനവ് മക്കളാണ്.മാർച്ച് 22 ന് ഞായറാഴ്ച ചെമ്മട്ടംവയ്യൽ പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ച് അവാർഡ് നല്കും .പത്തായിരം രൂപയും ശിലാഫലകവുമാണ് അവാർഡ്.


Content Highlight: Dr. N. P. Rajan Memorial Award

Next TV

Related Stories
പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

Jul 11, 2026 08:32 PM

പട്ടുവത്ത് വീട്ടിൽ ഇലക്ട്രിക് റിപ്പയറിംഗിനിടെ അപകടം: 26-കാരൻ ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ് ജിയോ മൊബൈൽ കമ്പനി ജീവനക്കാരൻ വീട്ടിൽ വെച്ച് ഷോക്കേറ്റ് മരിച്ചു...

Read More >>
അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

Jul 11, 2026 08:22 PM

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; മരിച്ച ഒന്നര വയസുകാരൻ്റെ ബന്ധുക്കൾ

അമ്മയുടെ മടിയിൽ കിടത്തി ഇൻജെക്ഷൻ കൊടുത്ത ഉടൻ ബോധം പോയി'; കണ്ണൂരിൽ മരിച്ച ഒന്നര വയസുകാരൻ്റെ...

Read More >>
ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Jul 11, 2026 08:19 PM

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

Jul 11, 2026 08:14 PM

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

ഒന്നരവയസ്സുകാരന്റെ മരണം; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി...

Read More >>
പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

Jul 11, 2026 05:20 PM

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ കേസ്

പയ്യന്നൂരിലെ ചികിത്സാപ്പിഴവിനെതിരെയുള്ള ഡിവൈഎഫ്ഐ മാർച്ച്; 5 പോലീസുകാർക്ക് പരിക്ക്, നേതാക്കളടക്കം 205 പേർക്കെതിരെ...

Read More >>
സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

Jul 11, 2026 05:07 PM

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി എസ്‌ഐമാർക്ക്

സ്വാതന്ത്ര്യദിനം മുതൽ കേരള പോലീസ് സ്റ്റേഷനുകളിൽ വലിയ മാറ്റം: ചുമതല ഇനി...

Read More >>
Top Stories










News Roundup