പരിയാരം: വിവാഹാലോചനയിൽ നിന്ന് പിന്മാറിയ വിരോധത്തിന് യുവതിയെ ചീത്തവിളിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെതിരെ കേസ്. ചെറുതാഴത്തെ യുവതിയുടെ പരാതിയിൽ എഴോത്തെ മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് കേസ്. ഇയാളുമായുള്ള വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതോടെ ചീത്ത വിളിക്കുകയും മാറിടത്തിൽ പിടിച്ചു മാനഹാനി വരുത്തുകയും ആയിരുന്നു. പരിയാരം പൊലീസ് കേസെടുത്തു.
Content Highlight: Case filed against young man
































.jpeg)




