കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം

കാക്കാത്തോട് ബസ് സ്റ്റാൻഡ് റോഡിൽ അപകടക്കെണിയൊരുക്കി തകർന്ന സ്ലാബ്; ഉടനടി നടപടി വേണമെന്ന് ആവശ്യം
2026-07-13T21:31:00 | By Sufaija PP

തളിപ്പറമ്പ്: കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന പാതയിലെ ഓവുചാൽ സ്ലാബ് തകർന്ന നിലയിൽ. തളിപ്പറമ്പ് ഹൈവേയിൽനിന്നും ഷോപ്രിക്സിന്റെ പിറകിലൂടെ കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്കും, അവിടെ നിന്ന് മന്ന ചിറവക്ക് ഭാഗങ്ങളിലേക്കും ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.

വലിയ ഭാരവാഹനങ്ങൾ മുതൽ ഇരുചക്ര വാഹനങ്ങൾ വരെ നിരന്തരം സർവീസ് നടത്തുന്ന പാതയാണിത്. നിലവിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് എന്നോണം തകർന്ന സ്ലാബിന് മുകളിൽ കല്ലുകളും മറ്റും നിരത്തി കുഴി മൂടിയ നിലയിലാണ്. എന്നാൽ രാത്രികാലങ്ങളിൽ ഇതറിയാതെ എത്തുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

ഏറ്റവും തിരക്കേറിയ ഈ പാതയിലെ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഗൗരവപൂർവ്വം ഇടപെടണമെന്നാണ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ആവശ്യപ്പെടുന്നത്.

Content Highlight: Damaged slab on Kakkathode Bus Stand Road poses an accident risk; calls for immediate action.

Next TV

Related Stories
തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

Jul 13, 2026 09:33 PM

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും സ്നേഹാദരം

തളിപ്പറമ്പിൽ ജീവകാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി സി.എച്ച് സെന്റർ; എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും ഡോ. സുദീപിനും...

Read More >>
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Jul 13, 2026 07:00 PM

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി...

Read More >>
പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Jul 13, 2026 06:58 PM

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം...

Read More >>
ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

Jul 13, 2026 06:52 PM

ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞുവീഴ്ച' പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ നിർവഹിച്ചു

ഷാക്കിർ തോട്ടിക്കലിന്റെ മരുഭൂമിയിലെ മഞ്ഞുവീഴ്ച പുസ്തക പ്രകാശനം മന്ത്രി എൻ. ശംസുദ്ധീൻ...

Read More >>
ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

Jul 13, 2026 03:49 PM

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം കണ്ണൂരിൽ

ഇനി മണ്ണിടിച്ചിൽ മുൻകൂട്ടിയറിയാം! സംസ്ഥാനത്തെ ആദ്യ സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം...

Read More >>
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

Jul 13, 2026 03:38 PM

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്...

Read More >>
Top Stories

News Roundup