അശാസ്ത്രീയ മാലിന്യ സംസ്കരണം:ചെറുകുന്നിൽ സ്കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം:ചെറുകുന്നിൽ സ്കൂൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തി
Mar 27, 2026 05:37 PM | By Sufaija PP

ചെറുകുന്ന്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിന് 10000 രൂപയും താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോഴ്സിന് 5000 രൂപയും ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിന് 5000 രൂപയും പിഴയിട്ടു.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്കൂൾ കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിനുമാണ് ഗവ. വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും 10000 രൂപ പിഴ ഈടാക്കിയത്.താവത്ത് പ്രവർത്തിച്ചു വരുന്ന ചമ്മ മോട്ടോർസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തിയതിന്റെ തുടർന്ന് സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു.ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന 11/296 കെട്ടിട നമ്പറിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സ് പരിസരത്തു മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽ പെട്ടത് പ്രകാരം നടത്തിയ പരിശോധനയിൽ ക്വാട്ടേഴ്‌സിന്റെ പല ഭാഗങ്ങളിലും തുണികൾ, പ്ലാസ്റ്റിക് കുപ്പികൾ മദ്യ കുപ്പികൾ മെത്തകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളി വരുന്നത് കണ്ടെത്തി. തുടർന്നു ക്വാർട്ടേഴ്‌സ് ഉടമയെ കണ്ടെത്തി 5000 രൂപ പിഴ ഈടാക്കാനും സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, അതുൽ സി സി ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സീഷ്മ പി എൻ.തുടങ്ങിയവർ പങ്കെടുത്തു

Content Highlight: Unscientific waste management

Next TV

Related Stories
വയോധികനെ കാണ്മാനില്ല

May 27, 2026 08:14 PM

വയോധികനെ കാണ്മാനില്ല

വയോധികനെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

May 27, 2026 08:02 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക്...

Read More >>
റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

May 27, 2026 08:00 PM

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

റെയ്ഡില്‍ വിവിധ രേഖകള്‍ കണ്ടെത്തിയതായി ഇഡി, രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍...

Read More >>
മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

May 27, 2026 04:31 PM

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് ഇ.ഡി

മണിക്കൂറുകൾ നീണ്ട പരിശോധന; കണ്ണൂരിലേയും കോഴിക്കോട്ടേയും വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന്...

Read More >>
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
Top Stories

News Roundup

GCC News

Entertainment News