കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം.
വയനാട്ടിൽ നിന്നും പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരികെ നെടുംപൊയിൽ-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlight: kottyoor ulsavam























.jpg)





