മൂത്തടത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ പി.കെ. രത്നാകരൻ മാസ്റ്റർ വിരമിച്ചു

മൂത്തടത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ പി.കെ. രത്നാകരൻ മാസ്റ്റർ വിരമിച്ചു
Apr 1, 2026 09:25 AM | By Sufaija PP

തളിപ്പറമ്പ്: നീണ്ട 30 വർഷക്കാലത്തെ സേവനത്തിനു ശേഷം മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് പടിയിറങ്ങി. 20.9.1995 ൽ ആണ് മൂത്തേടത്ത് ഹയർ സെക്കൻ്റി സ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. 1982-85 വർഷക്കാലം മൂത്തടത്ത് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഞാൻ പഠിച്ച വിദ്യാലയത്തിൽ ത്തന്നെ ജോലി ചെയ്യാൻ സാധിച്ചതിൽ ഏറെ അഭിമാനവും സന്തോഷവും ഉള്ളതായി രത്നാകരൻ മാസ്റ്റർ പറഞ്ഞു.

സർവ്വീസ് ജീവിതത്തിൻ്റെ അവസാനത്തെ ഒരു വർഷം പ്രാധാന അധ്യാപകനായും ജോലി ചെയ്യാൻ സാധിച്ചതിൽ അതിലേറെ സന്തോഷം. മൂത്തേടത്ത് ഹയർ സെക്കൻ്ററി ജോലി ചെയ്യുന്നതിനുമുമ്പ് 1.6.92 മുതൽ 14.7.94 വരെയുള്ള രണ്ട് വർഷക്കാലം പയ്യന്നൂരിന് അടുത്തുള്ള SABTM HS തായിനേരിയിലും ജോലി ചെയ്തിരുന്നു.

കുറച്ചു വർഷം തളിപ്പറമ്പിലെ പ്രശസ്തമായ സമാന്തര സ്ഥാപനമായ മിൽട്ടൺസ് കോളേജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു.അവധിക്കാലത്ത് നടക്കുന്ന അധ്യാപകപരിശീലനത്തിൻ്റെ റിസോഴ്സ് പേഴ്സൺ(DRG,SRG) ആയി ഏറെക്കാലം പ്രവർത്തിക്കാൻ സാധിച്ചു. SSLC കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ മുകുളം ( ഇപ്പോൾ അതിൻ്റെ പേര് സ്മൈൽ) പദ്ധതി ആരംഭിച്ച വർഷം മുതൽ അതിൻ്റെ നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ വിവിധ ടേം പരീക്ഷകൾക്ക് വേണ്ടി SCERT സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന ചോദ്യപേപ്പർ നിർമ്മാണത്തിലും ഏറെക്കാലം പ്രവർത്തിച്ചു.

P.K. Ratnakaran Master retires

Next TV

Related Stories
എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

Apr 1, 2026 09:49 PM

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി...

Read More >>
നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

Apr 1, 2026 08:06 PM

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ്...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 06:31 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

Apr 1, 2026 06:27 PM

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 03:40 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Apr 1, 2026 03:04 PM

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി...

Read More >>
Top Stories

News Roundup

Entertainment News