പീഡന പരാതി: അറസ്റ്റിലായ സംവിധായകൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ

പീഡന പരാതി:  അറസ്റ്റിലായ സംവിധായകൻ  ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്  ആശുപത്രിയിൽ
Apr 1, 2026 09:27 AM | By Sufaija PP

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി.

രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് കുടുക്കിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം , ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടിയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

Arrested director hospitalized

Next TV

Related Stories
എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

Apr 1, 2026 09:49 PM

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി...

Read More >>
നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

Apr 1, 2026 08:06 PM

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ്...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 06:31 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

Apr 1, 2026 06:27 PM

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 03:40 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Apr 1, 2026 03:04 PM

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി...

Read More >>
Top Stories

News Roundup

Entertainment News