ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി

ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി
Apr 1, 2026 11:41 AM | By Sufaija PP

ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നു. കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയാണിത്. കേരളത്തിലെ പുതിയ വില 2092 രൂപയാണ്. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന. പശ്ചിമേഷ്യൻ യുദ്ധം ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് ഈ വർദ്ധന. പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില ഏകദേശം 50 ശതമാനം ഉയർന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്നാണിത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ വില പുനർനിർണ്ണയിക്കുന്നത്. ഹോട്ടലുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ എൽപിജി ക്ഷാമത്തിനൊപ്പം വിലക്കയറ്റം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ്.

അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ വില വർദ്ധനയില്ല. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ചിൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം എൽപിജി വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാകുമ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

Cooking gas prices rise after shortage

Next TV

Related Stories
എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

Apr 1, 2026 09:49 PM

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി ജനങ്ങൾ

എം വിജിനെ കാണാനും സൗഹൃദം പങ്കിടാനുമായി ഒഴുകിയെത്തി...

Read More >>
നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

Apr 1, 2026 08:06 PM

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ്...

Read More >>
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

Apr 1, 2026 06:31 PM

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ മാറ്റങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അറിയാം ഈ...

Read More >>
സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

Apr 1, 2026 06:27 PM

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി അറസ്റ്റില്‍

വനിത കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ച മുയ്യം സ്വദേശി...

Read More >>
പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

Apr 1, 2026 03:40 PM

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം

പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ...

Read More >>
കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Apr 1, 2026 03:04 PM

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് എത്തി...

Read More >>
Top Stories

News Roundup

Entertainment News