പഴയങ്ങാടി: കല്യാശ്ശേരിയുടെ സർവ്വ മേഖലയിലും വികസനത്തിന്റെ വിസ്മയം വിസ്മയം തീർത്ത എം വിജി നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാനുളള തിടുക്കത്തിലാണ് കല്യാശ്ശേരിയുടെ ജനത അതിന്റെ നേർസാക്ഷ്യമാണ് എത് പ്രദേശത്ത് ചെന്നാലും അവിടത്തെ ജനത വിജിന് നൽകുന്ന സ്നേഹത്തിലും ആവേശോജ്ജ്വല സ്വീകരണത്തിലൂടെയും പ്രകടിക്കുന്നത്. ഞായറാഴ്ചത്തെ പര്യടനം തുടങ്ങിയത് കുഞ്ഞിമംഗലം കൊവ്വപ്പുറം സെന്റ് മൈക്കിൾസ് ചർച്ച് ദേവാലയത്തിൽ സന്ദർശനം നടത്തിയായിരുന്നു.
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമുയർത്തുന്ന ഈസ്റ്റർ ആഘോഷത്തിനൊപ്പം ചേർന്ന് നിന്ന് കൊണ്ടായിരുന്നു. പിന്നീട് മാടായി നോർത്ത്, ചെറുകുന്ന് സൗത്ത്, കണ്ണപുരം ഈസ്റ്റ്, ചെറുതാഴം, പുതിയങ്ങാടി,മാട്ടൂൽ തുടങ്ങിയ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഓരോ വെക്തിയേയും തൊട്ടറിഞ്ഞ വികസന പ്രവർത്തനങ്ങളുടെ കരുത്തിൽ വീണ്ടും ജനവിധി തേടുന്ന വിജിന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിക്കുന്നത്.
M. Vigin joins the Easter celebration































