കണ്ണൂർ: ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടുംഓപ്പൺ വോട്ടും നടത്തി ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ആരോപിച്ചു.
ബിജെപി,എസ്ഡിപിഐ ,സിപിഎം കൂട്ടുകെട്ട് ജില്ലയിൽപരസ്യമായിരുന്നു. പ്രത്യേകിച്ച്അഴീക്കോട്കണ്ണൂർ, കൂത്തുപറമ്പ്, പേരാവൂർ മണ്ഡലങ്ങളിൽ ഇത് വ്യാപകമായിരുന്നു. പരസ്യമായി സിപിഎമ്മിന് വേണ്ടി ബിജെപിയും എസ്ഡിപിഐയും വോട്ട് പിടിക്കുന്ന സാഹചര്യ പോലും അഴീക്കോട് മണ്ഡലത്തിൽ ഉണ്ടായി. എന്നിരുന്നാലും അവിഹിതമായ ഈ സഖ്യത്തെ പരാജയപ്പെടുത്തി ജില്ലയിൽ ഒരു തരംഗമായി യുഡിഎഫ് മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുക്കും . ഭരണവിരുദ്ധ വികാരം ഉണ്ടായഒരുതെരഞ്ഞെടുപ്പായിരുന്നു ഇന്ന് നടന്നത് ഭരണവിരുദ്ധ വികാരത്തിൽ യുഡിഎഫ് കണ്ണൂർ ജില്ലയിൽ അജയ്യമായ നിലയിൽ മുന്നേറും.
ജനാധിപത്യ പ്രക്രിയയെ വിൽപ്പനച്ചരക്കാക്കി മാറ്റിയ സിപിഎം ,ബിജെപി,എസ്ഡിപിഐ കൂട്ടുകെട്ടിനെതിരെ വോട്ടവകാശം വിനിയോഗിച്ചമുഴുവൻജനാധിപത്യവിശ്വാസികളെയുംഅതിനുവേണ്ടിപ്രവർത്തിച്ചമുഴുവൻയുഡിഎഫ് പ്രവർത്തകന്മാരെയും നേതാക്കളെയും ഇവർ അഭിവാദ്യം ചെയ്തു.
Adv. Abdul Karim Cheleri




























