കണ്ണൂർ: ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചീഫ് ഇലക് ടറൽ ഓഫീസർ 4 ദിവസം കഴിഞ്ഞാണ് ശതമാന കണക്ക് പുറത്ത് വിട്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 156720 പേർക് ഇലക്ഷൻ ഡ്യൂട്ടി നൽകിയിട്ടുണ്ട്. പ്രത്യേകവിഭാഗത്തിൽ ഉൾപ്പെടുന്ന സേന ഉദ്യോഗസ്ഥരടക്കം ഒന്നേ മുക്കാൽ ലക്ഷം പേരുണ്ട്.ഇതിൽ,നിരവധിപേർക് വോട്ടവകാശം നിഷേധിക്കപ്പെട്ടു.
ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് ബാലറ് ലഭിക്കാത്തവർ നിരവധിയിയാണ്. തൃത്താല മണ്ഡലത്തിൽ 436 എൻ സി സി കേഡറ്റുകൾക്ക് വോട്ട് നിഷേധിക്കപ്പെട്ടു.ഇത്തരത്തിൽ പെട്ട21156 പേർ കോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് വോട്ട് ചെയ്യാൻ അടിയന്തിരമായിഅവസരം ഒരുക്കണം മെയ് നാലിന്വോട്ട് എണ്ണലിന് മുൻപ് അവസരം ഒരുക്കണം. തെരഞ്ഞെടുപ്പ്കണക്കുകൾ മറച്ച് വെക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.
സംശയസ്പദമാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. ബാലറ്റ് വിതരണത്തിലും, വോട്ടിങ്ങിലും ദുരുഹതയുണ്ട്.തെരഞ്ഞെടുപ്പ് വിധിയിൽ ആശങ്കയില്ലഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാക്കാനാവും പയ്യന്നൂരിലെ അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമാണ് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തസംഭവങ്ങളാണത്. അക്രമം പരിഹാരമല്ല, ഉദുമയിലും തൃക്കരിപ്പൂരിലും മാത്രമല്ല എല്ലായിടത്തും കടുത്ത മത്സരം നടന്നു.തിരഞ്ഞെടുപ്പിൽ ഈസി വാകോവർ എൽഡിഎഫിനോയു ഡി എഫിനോയില്ല. അങ്ങനെ പറയുന്നത് അഹങ്കാരമാണ്.കടുത്ത മത്സരമായിരുന്നു സംസ്ഥാനമാകെ നടന്നത് ഈസി വാകോവർ ഒരു മണ്ഡലത്തിലും ഇല്ല. ധർമ്മടത്ത് അടക്കം ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് എൽ ഡി എഫ് നടത്തിയതെന്നും കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം വി ജയരാജൻ പറഞ്ഞു.
m v jayarajan

































