സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകള്‍
Apr 13, 2026 09:08 PM | By Sufaija PP

മലപ്പുറം: ആരോഗ്യ രംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകള്‍. 2025 ജനുവരി മുതല്‍ 2026 ജനുവരി വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വിവരാവകാശ രേഖകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളിലെ പ്രസവങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ 50 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 14 പ്രസവങ്ങള്‍ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളില്‍ മൂന്ന് നവജാതശിശുക്കള്‍ മരണപ്പെട്ടു എന്നതാണ്. ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകള്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകള്‍ (2) റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നാലും കോട്ടയത്ത് മൂന്നും കേസുകള്‍ വീതം രേഖപ്പെടുത്തി.

അശാസ്ത്രീയമായ പ്രസവ രീതികളും പ്രകൃതി ചികിത്സാ രീതികളോടുള്ള അമിത താല്പര്യവുമാണ് ഇത്തരം പ്രവണതകള്‍ക്ക് പിന്നിലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ പ്രസവം കുറയ്ക്കുന്നതിനായി നിയമപോരാട്ടം നടത്തുന്ന താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വിഷയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവകരമായ സാഹചര്യമാണെന്നും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു.

Home births are on the rise in the state

Next TV

Related Stories
വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Apr 13, 2026 09:30 PM

വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

വാദ്യമഹോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം...

Read More >>
'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

Apr 13, 2026 09:13 PM

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

'സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ...

Read More >>
നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

Apr 13, 2026 07:26 PM

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ എക്‌സാമിനർ

നിതിൻ രാജിന്റെ മരണം: ‘അധ്യാപകർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്; വിദ്യാർഥികൾക്ക് ഭയം’; വെളിപ്പെടുത്തലുമായി മുൻ...

Read More >>
ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

Apr 13, 2026 07:24 PM

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് എം വി ജയരാജൻ

ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്നതിനാൽ വോട്ടു നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതിനുള്ള അവസരം ഒരുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി...

Read More >>
പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

Apr 13, 2026 03:19 PM

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ പരാതികൾ

പലതരത്തിലും ഡോ. റാം വിദ്യാർത്ഥികളെ അധിക്ഷേപിക്കാറുണ്ട്, നിതിൻ രാജിന്റെ മരണത്തിൽ ഡോ.കെ റാമിനെതിരെ കൂടുതൽ...

Read More >>
'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

Apr 13, 2026 03:16 PM

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

'ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്'; നിതിൻ രാജിന്റെ മരണം, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി...

Read More >>
Top Stories

News Roundup