വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി

വിവിധയിടങ്ങളിൽ ശക്തമായ മഴ; വയനാട്ടിൽ ആലിപ്പഴ വീഴ്‌ച, ആലുവയിൽ മരങ്ങൾ കടപുഴകി
Apr 19, 2026 09:42 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ വേനൽമഴ. വയനാട്ടിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം മുവാറ്റുപുഴയിലും കനത്ത മഴയിൽ മരങ്ങൾ കട പുഴകി. ആട്ടായത്താണ് മരങ്ങൾ കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും വീടിന് കേടുപാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.

എറണാകുളം ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽ ആലുവയിൽ മരങ്ങൾ കടപുഴകി. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. നഗരത്തിലും ശക്തമായ മഴ പെയ്തു. ഇടക്കൊച്ചി അരൂർ ഹൈവേയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇടക്കൊച്ചി സെൻ്റ്. ലോറൻസ് പള്ളിക്ക് സമീപമാണ് സംഭവം.

Heavy rains in various places

Next TV

Related Stories
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

Apr 19, 2026 10:19 PM

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ടുപേർ...

Read More >>
കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

Apr 19, 2026 10:16 PM

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കരിമ്പം പാലം ഹിദായത്തുൽ ഇസ്ലാം മദ്രസ ഏപ്രിൽ 21-ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം...

Read More >>
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

Apr 19, 2026 09:37 PM

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം ഇരുപതായി

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; മരണം...

Read More >>
ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

Apr 19, 2026 06:39 PM

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ് അവാർഡ്

ദേശീയ പുരസ്കാര തിളക്കത്തിൽ വിസ്മയ; നാഷണൽ അവാർഡ് ഫോർ എക്സലൻസിയിൽ 'മോസ്റ്റ് ഇന്നവേറ്റീവ് റൈഡ് ടയർ 2' വിഭാഗത്തിലാണ്...

Read More >>
വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 19, 2026 03:28 PM

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്

വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

Apr 19, 2026 03:26 PM

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിക്കുകയും അശ്ലീലപരാമർശം നടത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

കണ്ണൂർ റൂറൽ എസ്.പിയെ അധിക്ഷേപിച്ച സംഭവം: മാട്ടൂൽ സ്വദേശിക്കെതിരെ...

Read More >>
Top Stories

News Roundup