കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം

കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ! രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ; വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം
May 7, 2026 05:31 PM | By Sufaija PP

കൊച്ചി: മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി.നേരത്തെ നിരീക്ഷകരെ കണ്ട എംപിമാരിൽ ഭൂരിപക്ഷം KC വേണുഗോപാലിന് പിന്തുണ നൽകി. ബൈന്നി ബഹനാൻ , കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവർ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ഹൈബി ഈഡൻ തന്റെ പിന്തുണ വിഡി സതീശന് നൽകി. മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു.

നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ട. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശന്‍റെ വാദം. അതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി.മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെസി വേണുഗോപാൽ വിഭാഗം പറയുന്നത്. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു.

9 എംഎൽഎമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും, ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടു.

KC Venugopal has the support of 46 MLAs

Next TV

Related Stories

May 7, 2026 05:18 PM

"വെല്ലുവിളി ലീഗിനോട് വേണ്ട"; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു

"വെല്ലുവിളി ലീഗിനോട് വേണ്ട" മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ്...

Read More >>
ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

May 7, 2026 03:14 PM

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

May 7, 2026 03:11 PM

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം...

Read More >>

May 7, 2026 03:08 PM

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം...

Read More >>
'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

May 7, 2026 12:49 PM

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ...

Read More >>
മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

May 7, 2026 10:38 AM

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം...

Read More >>
Top Stories