ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
May 11, 2026 05:47 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊള്ളാളം എന്ന സ്ഥലത്ത് ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 3 കേസുകളിലായി 5000 രൂപ വീതം പിഴയിട്ടു.പണയിൽ മാലിന്യങ്ങൾ തള്ളി വരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ണൂർ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ടി കെ സുലൈമാൻ & സൺസ് എന്ന സ്ഥാപനത്തിന് പണയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും വെറ്റില ഇലയുടെ ആവശിഷ്ടങ്ങളും തള്ളിയതിന് 5000 രൂപ പിഴയിട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങളും വെറ്റില ഇലയുടെ ആവശിഷ്ടങ്ങളും കൂടി കലർന്ന നിലയിലാണ് പണയിൽ തട്ടിയതായി കണ്ടെത്തിയത്. കണ്ണൂർ മാർക്കറ്റിൽ നിന്നും പഴങ്ങളും കൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും എടുത്തു പണയിൽ തള്ളിയതിന് പ്രദേശ വാസിയായ പ്രജിത്ത് കെ വി എന്നവർക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ഭക്ഷണാവാശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റു ജൈവ അജൈവ മാലിന്യങ്ങളും പണയിൽ തള്ളിയതിന് മാട്ടൂൽ കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന പോഷ് ഇവന്റസ് & കേറ്ററിങ് എന്ന സ്ഥാപനത്തിനും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

മൂന്ന് വ്യക്തികളോടും മാലിന്യങ്ങൾ സംഭവ സ്ഥലത്ത് നിന്ന് എടുത്തു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു

enforcement squad

Next TV

Related Stories
'ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു,ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

May 11, 2026 04:56 PM

'ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു,ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

'ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു,ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ്...

Read More >>
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

May 11, 2026 04:15 PM

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ...

Read More >>
കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

May 11, 2026 04:01 PM

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
Top Stories

News Roundup