കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു
May 18, 2026 11:03 AM | By Sufaija PP

തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷി നിർത്തി കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്ങിനിറഞ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. കേരള ജനത തെരഞ്ഞെടുത്ത ടീം യു.ഡി.എഫിലെ 102 പേരിൽനിന്ന് തെരഞ്ഞെടുത്ത 20 മന്ത്രിമാരും അധികാരമേറ്റു.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെ ഇന്നലെ ഉച്ചമുതൽ വൻ ജനപ്രവാഹത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമായി. അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വേദിയിൽ എത്തിയിരുന്നു.

v d satheesan

Next TV

Related Stories
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

May 18, 2026 07:49 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി...

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 18, 2026 06:26 PM

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

May 18, 2026 03:11 PM

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

May 18, 2026 03:08 PM

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ...

Read More >>
Top Stories

News Roundup

Entertainment News