കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ വീണ്ടും പ്രതികാര നടപടി
May 18, 2026 07:49 PM | By Sufaija PP

പരിയാരം: കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരെ സ്ഥാന മാറ്റം നടത്തി രാഷ്ട്രീയപ്രേരിതമായി പ്രതികാര നടപടി തുടരുന്നു. യാണ്.യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ വന്നതിനുശേഷം എൻജിഒ അസോസിയേഷൻ നേതാക്കന്മാരുടെ ഉത്തരവും നിർദ്ദേശവും അനുസരിച്ചാണ് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദർ സീറ്റ് മാറ്റ നടപടികൾ സ്വീകരിച്ചത്.

പ്രസ്തുത സീറ്റിൽ ഒരു വർഷം പോലും തികയാത്ത കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ ജിജേഷ്,മെഡിക്കൽ കോളജ് ഏരിയ സെക്രട്ടറി പി വി സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എൻജിഒ യൂണിയൻ പ്രവർത്തകരെയാണ് നഴ്സിംഗ് കോളേജിലേക്കും , മറ്റും മാറ്റിയിട്ടുള്ളത്.മെഡിക്കൽ കോളേജിലെ പതിവ് രീതി അനുസരിച്ച് ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് യൂണിയൻ പ്രവർത്തകരെ വൈസ് പ്രിൻസിപ്പൽ നേരത്തെ അറിയിച്ചിരുന്നത്. കോൺഗ്രസ് അനുകൂല .അസോസിയേഷൻ നേതാക്കന്മാർ ഓഫീസിൽ എത്തിച്ചേരുകയും അവർ തന്നെ ടൈപ്പ് ചെയ്ത് ഉണ്ടാക്കിയ ഉത്തരവിൽ വൈസ് പ്രിൻസിപ്പൽ ഒപ്പിടുകയും ആയിരുന്നു .

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കൽ പ്രക്രിയ ഓഫീസ് ജീവനക്കാരുടെ കാര്യത്തിൽ പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് ഈ പ്രതികാര നടപടി. കഴിഞ്ഞ ഏഴ് വർഷക്കാലം യാതൊരുവിധ പ്രതികാര നടപടിയും ഭരണപരമായ സ്വാധീനം ഉപയോഗിച്ച് നടത്തിയിട്ടില്ലാത്ത സ്ഥിതിയാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുള്ളത്.അതുകൊണ്ടുതന്നെ ഇത്രയും അധികാര അപ്രമാദിത്വം കാണിക്കുന്ന സംഘടന നേതാക്കന്മാരുടെ ചെയ്തികൾക്ക് വൈസ് പ്രിൻസിപ്പൽ ഷീബ ദാമോദർ കൂട്ടുനിന്നു എന്ന് ആരോപിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി പ്രകാശൻ,പി ആർ ജിജേഷ്, പി എസ് ശ്രീജിത്ത്,പി വി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ, രമ്യ എം വി ,ടിവി സന്തോഷ് കുമാർ, കെ ജയേഷ് , എം ഷൈജ ,എ വി സുധ എന്നിവർ നേതൃത്വം നൽകിപ്രസ്തുത ഉത്തരവ് പിൻവലിക്കും വരെ പ്രതിഷേധ പരിപാടി അടുത്ത ദിവസങ്ങളിൽ തുടരുമെന്നും എൻജി ഒ യൂണിയൻ നേതാക്കന്മാർ അറിയിച്ചു.

employees at Kannur Government Medical College

Next TV

Related Stories
പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

May 19, 2026 10:15 AM

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

പാപ്പിനിശ്ശേരിയിൽ സുഹൃത്ത് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് മരിച്ചു...

Read More >>
മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

May 19, 2026 09:13 AM

മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് യുവാവ്...

Read More >>
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 18, 2026 06:26 PM

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

May 18, 2026 03:11 PM

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം ചെയ്തു

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് 'ലൂമിനൻസ് കോർട്ടക്സ്' ഉദ്ഘാടനം...

Read More >>
കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

May 18, 2026 03:08 PM

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസ്സുകാരൻ...

Read More >>
മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം ദുസ്സഹമാകുന്നു

May 18, 2026 03:05 PM

മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം ദുസ്സഹമാകുന്നു

മഴയെത്തി, ഒപ്പം തളിപ്പറമ്പ് കുപ്പം നിവാസികൾക്ക് ദുരിതവും: വീട്ടിൽ ചെളി കയറി ജനജീവിതം...

Read More >>
Top Stories










News Roundup






Entertainment News