‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം
May 19, 2026 01:13 PM | By Sufaija PP

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയമെന്നാണ് വിമര്‍ശനം. ഭാര്യ മത്സരിച്ചതോടെ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലേക്ക് കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പിന് മികച്ച നേതൃത്വം നല്‍കാന്‍ കഴിഞ്ഞില്ല – എന്നെല്ലാമാണ് വിമര്‍ശനം.

ഇതിനിടെ, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആകാന്‍ നേതാക്കള്‍ തമ്മില്‍ പിടിവലി. മുന്‍മന്ത്രി വി ശിവന്‍കുട്ടി, വി.ജോയ്, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ ജില്ലാ സെക്രട്ടറിയാകാന്‍ രംഗത്തുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന വി.ജോയി വീണ്ടും എംഎല്‍എ ആയതോടെയാണ് പുതിയസെക്രട്ടറിയെ കണ്ടെത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സെക്രട്ടറിയെ നിശ്ചയിക്കും. ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ മത്സരത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകാന്‍ പറ്റിയ നേതാക്കള്‍ ഇല്ലെന്ന പരാമര്‍ശത്തിലും എം വി ഗോവിന്ദന് എതിരെ വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്‍ എന്നാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് തനിക്കറിയാമെന്ന് എന്‍ .രതീന്ദ്രന്‍ പ്രതികരിച്ചു. അക്കാലത്തേ ഈ പാര്‍ട്ടിയില്‍ ഉള്ളവരാണ് ഞങ്ങള്‍ ഞങ്ങളെല്ലാം ജില്ലാ സെക്രട്ടറിയാകാന്‍ യോഗ്യരല്ലെന്ന് എങ്ങനെയാണ് പറയുക – എന്നെല്ലാമാണ് ഉയര്‍ന്ന ചോദ്യം.യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ വി ശിവന്‍കുട്ടി രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തു. കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തില്‍ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നും വി.ശിവന്‍കുട്ടി വിമര്‍ശിച്ചു.

CPI(M) Thiruvananthapuram

Next TV

Related Stories
CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

May 20, 2026 09:18 AM

CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി സ: നായനാർ ദിനം...

Read More >>
പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

May 20, 2026 09:16 AM

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം...

Read More >>
ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

May 20, 2026 09:12 AM

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

May 20, 2026 09:10 AM

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ്...

Read More >>
ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

May 20, 2026 09:05 AM

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം...

Read More >>
കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

May 19, 2026 10:30 PM

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ...

Read More >>
Top Stories

News Roundup

GCC News