ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്

ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി മാറ്റിയതിൽ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക്
May 20, 2026 09:05 AM | By Sufaija PP

പരിയാരം: കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരെ നിലവിലെ മാനദണ്ഡത്തിന് വിരുദ്ധമായി സീറ്റുകളിലും മറ്റും മാറ്റിയതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം മൂന്നാം ദിവസത്തേക്ക് കടന്നു. പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരമാണ് നടക്കുന്നത് മെഡിക്കൽ കോളേജിൽ നേരത്തെ സീറ്റ് മാറ്റവും മറ്റും നടന്നിട്ടുള്ളത് നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ചാണ്.

എന്നാൽ ഒരു മാനദണ്ഡവും ആലോചിക്കാതെ ഓഫീസ് നടപടിക്രമങ്ങൾക്ക് വിരുദ്ധമായി എൻജിഒ അസോസിയേഷൻ നേതാക്കന്മാർ തയ്യാറാക്കിയ ഉത്തരവിൽ വൈസ് പ്രിൻസിപ്പാൾ ഷീബ ദാമോദർ ഒപ്പുവെക്കുകയായിരുന്നു.ഈ നടപടിക്കെതിരെയാണ് എൻജിഒ യൂണിയൻ ശക്തമായ നിലയിൽ പ്രതിഷേധ സമരം നടത്തി കൊണ്ടിരിക്കുന്നത്.ഉത്തരവ് പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ല എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരം കേരള എൻ ജി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു.

വി പി രജനീഷ് ,ടി പ്രകാശൻ, സിബ ബാലൻ, പി ആർ ജിജേഷ്,പി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.പി വി സന്തോഷ് കുമാർ,രമ്യ എം വി ,ടിവി സന്തോഷ് കുമാർ,കെ ജയേഷ് ,സുധ എ വി രാജേഷ് പി ,മേഘലക്ഷ്മണൻ ഷിജിത്ത് കെ,രാധ കെ എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.ഇതുവരെയായിട്ടും മെഡിക്കൽ കോളേജ് അധികൃതർ ചർച്ചക്ക് തയ്യാറാകാത്തത് ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Kannur Government Medical College employees' strike

Next TV

Related Stories
CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

May 20, 2026 09:18 AM

CPI(M) വേശാല ലോക്കൽ കമ്മറ്റി നായനാർ ദിനം ആചരിച്ചു

CPI(M) വേശാല ലോക്കൽ കമ്മറ്റി സ: നായനാർ ദിനം...

Read More >>
പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

May 20, 2026 09:16 AM

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം...

Read More >>
ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

May 20, 2026 09:12 AM

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക; CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം...

Read More >>
സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

May 20, 2026 09:10 AM

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ്...

Read More >>
കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

May 19, 2026 10:30 PM

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ കേസ്

കുട്ടി ഡ്രൈവർ പിടിയിലായി, രക്ഷിതാവിനെതിരെ...

Read More >>
മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

May 19, 2026 09:09 PM

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25...

Read More >>
Top Stories










News Roundup






GCC News