കണ്ണൂർ:"Say No To Drugs" എന്ന സന്ദേശവുമായി കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുകാര്‍ കണ്ണൂരില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു. പോലീസുകാരായ പ്രിയേഷ്, സുബിന്‍ദാസ് എന്നിവരെ കൂടാതെ ട്രെഷറിയിലെ ജീവനക്കാരനായ പ്രദോഷ് എന്നിവരാണ് സംഘത്തില്‍ ഉള്ളത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ ഐ.പി.എസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സംഘം വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് "Say No To Drugs" എന്ന സന്ദേശം പ്രചരിപ്പിച്ച് യാത്ര തുടരും. ലഡാക്ക് വഴി സഞ്ചരിച്ചു സംഘം ഒരു മാസം കഴിഞ്ഞു തിരിച്ചെത്തും.
Policemen from Kannur Rural district set off on a bike ride to Ladakh with a message against drug abuse

































