പയ്യന്നൂരില്‍ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി; ജ്യോത്സ്യനെതിരെ കേസ്

പയ്യന്നൂരില്‍ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി; ജ്യോത്സ്യനെതിരെ കേസ്
Jun 4, 2026 02:34 PM | By Sufaija PP

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി ശ്രീനാഥ് പി (40, വടശ്ശേരി, കാങ്കോല്‍) എന്നയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ബുധനാഴ്ച (03/06/2026) വൈകുന്നേരം പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് (DANSAF) ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് സംഘം മഹസ്സര്‍ തയ്യാറാക്കി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ NDPS നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പയ്യന്നൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധനാ സംഘത്തില്‍ എസ്.സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Case filed against astrologer

Next TV

Related Stories
പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

Jun 4, 2026 09:44 PM

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി...

Read More >>
എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

Jun 4, 2026 09:42 PM

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം പാരലൽ കോളേജ്...

Read More >>
നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 4, 2026 08:22 PM

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ത. സ്വ. ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

Jun 4, 2026 08:13 PM

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ...

Read More >>
പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

Jun 4, 2026 08:08 PM

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ്...

Read More >>
കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

Jun 4, 2026 05:01 PM

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക...

Read More >>
Top Stories

News Roundup

GCC News

Entertainment News