കേരളത്തിൽ കാലവർഷം എത്തി; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ കാലവർഷം എത്തി; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Jun 4, 2026 02:40 PM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ഇന്ന് ( ജൂൺ 4) സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു.

ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്. കാലവർഷമെത്തിയതോടെ കേരളത്തിൽ മഴ ശക്തമായി. ഇന്ന് തൃശ്ശൂർ, എണറാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കർണാടക , തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.

അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ.കർണാടകയുടെ കൂടുതൽ ഭാഗങ്ങളും തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളും.ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത.

Content Highlight: Monsoon arrives in Kerala

Next TV

Related Stories
പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

Jun 4, 2026 09:44 PM

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി...

Read More >>
എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

Jun 4, 2026 09:42 PM

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം പാരലൽ കോളേജ്...

Read More >>
നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 4, 2026 08:22 PM

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ത. സ്വ. ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

Jun 4, 2026 08:13 PM

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ...

Read More >>
പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

Jun 4, 2026 08:08 PM

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ്...

Read More >>
കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

Jun 4, 2026 05:01 PM

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക...

Read More >>
Top Stories

News Roundup

GCC News

Entertainment News