കമ്പിൽ: 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ 178 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി, എല്ലാവരെയും വിജയിപ്പിച്ച് നൂറുശതമാനം വിജയം കൈവരിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
സ്കൂളിന്റെ ഉജ്വല വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. രാജേഷിന് എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്നേഹോപഹാരം കൈമാറി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ അധ്യാപകരായ ദാമോദരൻ, രാജേഷ്, ഗിരീഷ്, ആനന്ദ്, സ്കൂൾ പാർലമെന്റ് ചെയർമാൻ മിൻഹാജ് ടി.വി, ഹംദാൻ റഹൂഫ്, നൂഹ റഹൂഫ്, സന, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, അർഷാദ് എൽ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlight: kambil school






























