തിരുവനന്തപുരം: മണ്ണന്തല ഹസീന കൊല പാതകത്തിലെ പ്രതി ഭർത്താവ് സുരേ ഷി(46)നെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി ജീവ നൊടുക്കുകയായിരുന്നു.മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തൻ്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത സുരേഷ്, കാർ ബാലരാമപുരത്ത് ഇട്ട ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പോലീസ് അറിയിച്ചു.
നാലാഞ്ചിറ മഠത്തുനട കെആർഎ 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപെട്ട സുരേഷിനായി വ്യാപക തിരച്ചിൽ നടത്തി വരുന്നത നിടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരാഴ്‌ചയായി ഹസീനയെ ക ണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ചൊവ്വാഴ്‌ച തിരികെയെത്തിയ ഹ സീന സുഹൃത്തിൻ്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുന യിപ്പിച്ച് വിട്ടു.എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകം നേരി ൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്.
Content Highlight: murder






























