ഓപ്പറേഷൻ തൂഫാൻ; കതിരൂരിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; കതിരൂരിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ
Jun 4, 2026 04:47 PM | By Sufaija PP

കതിരൂർ: സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി കതിരൂരിൽ വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 16.4393 ഗ്രാം മാരക സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ. യുമായി നാലംഗ സംഘത്തെ കതിരൂർ പോലീസ് പിടികൂടി.

ചോനാടം സ്വദേശി ജംഷീർ എൻ (21), കണ്ണവം സ്വദേശി സഹീർ കെ.വി (38), മാടപീടിക സ്വദേശികളായ തൻവീർ (35), റെനെ ഒലിവർ (46) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടന്നു വരുന്ന വ്യാപക പരിശോധനകൾക്കിടെയാണ് പ്രതികൾ വലയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറും അതിലുണ്ടായിരുന്നവരെയും പോലീസ് സംഘം തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. അറസ്റ്റിലായ സഹീറിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ മറ്റൊരു എംഡിഎംഎ കേസിലും, റെനെ ഒലിവറിന് പള്ളൂർ പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് കേസിലും പ്രതികളാണ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻ രാജ് ഐ.പി.എസ്.-ന്റെ നിർദ്ദേശപ്രകാരം കതിരൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. ഹരിദേവ് കെ.എസ്, എസ്.സി.പി.ഒ മനേഷ്, സി.പി.ഒ നിജിത്ത്, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlight: operation toofan

Next TV

Related Stories
പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

Jun 4, 2026 09:44 PM

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് കവർച്ച: ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി...

Read More >>
എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

Jun 4, 2026 09:42 PM

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം: പാരലൽ കോളേജ് അസോസിയേഷൻ

എല്ലാ സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസ സംവിധാനം പുന:രാരംഭിക്കണം പാരലൽ കോളേജ്...

Read More >>
നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 4, 2026 08:22 PM

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി ത. സ്വ. ഭ.വ ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

Jun 4, 2026 08:13 PM

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ കേസ്

പാതിവില സ്കൂട്ടർ തട്ടിപ്പ്: യുവതിയുടെ പരാതിയിൽ...

Read More >>
പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

Jun 4, 2026 08:08 PM

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ് അനുമോദിച്ചു

പ്ലസ് ടു പരീക്ഷയിൽ 100% വിജയം: ചരിത്രം രചിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ എം എസ് എഫ്...

Read More >>
കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

Jun 4, 2026 05:01 PM

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക്

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക...

Read More >>
Top Stories

News Roundup

GCC News

Entertainment News