ആന്തൂർ :നഗരസഭാ കൃഷിഭവൻ കർഷകൻ ശ്രീ. അനിൽകുമാർ ബക്കളം വയലിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച സൂര്യകാന്തി എണ്ണയുടെ വിപണന ഉദ്ഘാടനം നഗരസഭാ കൃഷിഭവൻ കിസാൻ ഹാളിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി. സതീദേവി ആദ്യ വിൽപന നടത്തി കൊണ്ട് ഉൽഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു . കർഷകൻ അനിൽകുമാർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. കുറുമാത്തൂർ കൃഷി ഓഫീസർ അമൃത. കെ ശാസ്‌ത്രീയ വിള പരിപാലന രീതികളെ കുറിച്ച് ക്ലാസെടുത്തു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജയശ്രീ. കെ നന്ദിയും പറഞ്ഞു.
Content Highlight: aanthoor sunflower oil


































