തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി. തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ നടത്തിയ പെട്രോളിങ്ങിനിടെ ചെറുക്കള താനിക്കുന്ന് റോഡ് ജംഗ്ഷന് സമീപം വെച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി. ഏഴാംമൈൽ കക്കയം ചാൽ മണ്ടൻ കണ്ടി ഹൗസിൽ ഷമീം എം കെ(36) ആണ് പിടിയിലായത്. ചെറുക്കള ബാവുപറമ്പ് റോഡിന് സമീപം വെച്ച് പാലക്കുളങ്ങര പണിക്കരകത്ത് ഹൗസിൽ മുഹമ്മദ് ആഷിക്ക് പി(26)യും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടിയിലായി.
Content Highlight: Thalipparamb police


































