തളിപ്പറമ്പ : കേരളത്തെ ലഹരി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും നടത്തുന്ന ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് തളിപ്പറമ്പ മുനിസിപ്പൽ എം എസ് എഫ് പിന്തുണ പ്രഖ്യാപിച്ചു.ഇതിന്റെ ഭാഗമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ് എഫ് ഭാരവാഹികൾ തളിപ്പറമ്പ നിയോജക മണ്ഡലം എം എൽ എ - ടി കെ ഗോവിന്ദൻ മാസ്റ്ററെ സന്ദർശിച്ച് ഗവൺമെന്റിനുള്ള മുനിസിപ്പൽ എം എസ് എഫ് കമ്മിറ്റിയുടെ പിന്തുണ അറിയിച്ചു.
തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ - കാമ്പസ് പരിധികളിലും പോലീസിൻറെയും എക്സൈസിന്റെയും നേതൃത്വത്തിൽ പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് ലഹരി വിരുദ്ധ കാമ്പയിനുകളും വിൽപനക്കാരെയും മറ്റ് ലഹരി ഏജന്റുമാരെയും നിരീക്ഷിച്ച് അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടത്താൻ എം എൽ എ മുൻകൈ എടുക്കണമെന്ന് msf ആവശ്യപ്പെട്ടു.ഇത്തരം പ്രവർത്തനങ്ങൾക്ക് msf ന്റെ പരിപൂർണ്ണ പിന്തുണയും അറിയിച്ചു
തളിപ്പറമ്പ മണ്ഡലം msf സെക്രട്ടറി അജ്മൽ പാറാട്,മുനിസിപ്പൽ msf പ്രസിഡന്റ് മുഫീദ് കുട്ടുക്കൻ,ജനറൽ സെക്രട്ടറി അഷ്‌കർ കായക്കൂൽ,ട്രഷറർ മുഹമ്മദ് കുപ്പം എന്നിവരുടെ നേതൃത്വത്തിലാണ് എം എൽ എ യെ സന്ദർശിച്ചത്.
Content Highlight: Taliparamba Municipal MSF supports Operation
































