പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ

പരാജയത്തെ പാഠമാക്കി മുന്നേറുന്ന മിടുക്കരാണ് പ്രതിഭകൾ :ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ
Jun 14, 2026 09:14 PM | By Sufaija PP

കുറുമാത്തൂർ: വിജയത്തിൻ്റെ കൊടുമുടി കീഴടക്കുന്നവർ പ്രതിഭ മാത്രം ഉള്ളവർ അല്ല , പരാജയങ്ങളെ പാഠമാക്കി മുന്നേറുന്ന മിടുക്കരുമാണെന്ന് ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. മിടുക്കർ ജന്മനാ ഉണ്ടാവുന്നവരല്ല , കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും അവർ സ്വയം രൂപപ്പെടുന്നവരാണ്. സ്വപ്നം കാണാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും ധൈര്യമുള്ളവരാണ് യഥാർത്ഥ മിടുക്കർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുറുമാത്തൂർ ചൊറുക്കളയിൽ പൊതുജന വായനശാല മലരട്ടയും ഒരുമ സ്വാശ്രയ സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു .വായനശാല പ്രസിഡൻറ്  പി വി.വിനോദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സറീന സാമ, രമ്യ .വി,സുമ. കെ സ്വാശ്രയ സംഘം പ്രസിഡൻറ് പി .വി .രാജീവൻ ,ട്രഷറർ ഐ .വി . രതീഷ് , എം സി ചന്ദ്രബാബു ,എം.വി പീതാംബരൻ . കെ .വി .ജയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രദേശത്തിന്റെ വികസന സാധ്യതകൾ അടങ്ങുന്ന നിവേദനം പി .വി .പുരുഷോത്തമൻ എംഎൽഎക്ക് കൈമാറി.

Content Highlight: T K Govindan Master MLA

Next TV

Related Stories
മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

Jun 14, 2026 09:24 PM

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി സുരേഷിന്

മികച്ച പ്രവർത്തനത്തിനുള്ള 2026ലെ വിശിഷ്ട റെയിൽവേ സേവ പുരസ്‌കാർ കണ്ണൂർ റെയിൽവേ ഇലക്ട്രിക്കൽ സീനിയർ സെക്ഷൻ എൻജിനീയർ പൂക്കോത്ത് തെരു സ്വദേശി പി...

Read More >>
തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2026 09:09 PM

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

തൊണ്ടന്നൂർ കൈരളി എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

Jun 14, 2026 03:30 PM

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന്...

Read More >>
ഓപ്പറേഷൻ

Jun 14, 2026 01:00 PM

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌ എഫ്

ഓപ്പറേഷൻ "തൂഫാൻ" നാർക്കോട്ടിക് ഹണ്ടിന് പിന്തുണയുമായി തളിപ്പറമ്പ മുനിസിപ്പൽ എം എസ്‌...

Read More >>
Top Stories

News Roundup

Entertainment News