ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി അസി :എക് സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിൽ മാട്ടൂൽ, മൊട്ടമ്പ്രം, പുതിയങ്ങാടി, മുട്ടം വെങ്ങര എന്നിവിടങ്ങളിൽ നടത്തിയ വ്യാപക റെയിഡിൽ കഞ്ചാവ് പൊതികളുമായി മാടായി ഇട്ടമ്മൽ താമസിക്കുന്ന പുന്നക്കൽ വീട്ടിൽ ആശിക്ക് പി, മാട്ടൂൽ പഞ്ചായത്തിന് സമീപത്തെ അജിനാസ് കെ.പി, വെങര പോസ്റ്റ് ഓഫിസ് സമീപം പുന്നക്കൽ ഹൗസിൽ മുസമ്മിൽ പി കെ, മുട്ടം കാട ഹൌസിൽ മുഹമ്മദ് ഫായിസ് എന്നിവരെ 770 മില്ലി ഗ്രാം മെത്താഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു .
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന വ്യാപക റെയിഡിൽ ആണ് പ്രതികൾ പിടിയിൽ ആയത്. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ രാജേഷ് ശങ്കർ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ സി , രജിരാഗ് പി.പി സിവിൽ എക്സൈസ് ഓഫിസർ റെനിൽ കൃഷ്ണൻ , അമൽ കെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു.
Content Highlight: Operation Thunder: Four arrested with MDMA



































