പരിയാരം: ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു.പലാമു രാംപൂരിലെ മൃത്യുഞ്ജയ്കുമാര്‍ സ്ംഗിന്റെ മകന്‍ ബൈഭവ് സിംഗ്(29)ആണ് മരിച്ചത്.
27 ന് രാത്രി 11.45 ന് ദേശീയപാതയില്‍ ഏമ്പേറ്റ് അണ്ടര്‍ പാസേജിന് സമീപത്തായിരുന്നു അപകടം.ബൈഭവ് സിംഗ് ഓടിച്ച കെ.എല്‍-59 എച്ച്-4656 ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സൈന്‍ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു.കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ 28 ന് പുലര്‍ച്ചെ 4.15 നാണ് മരണപ്പെട്ടത്.
WhatsAppFacebookX
Content Highlight: Hitachi driver dies in bike accident















.jpg)





















