വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
Jun 29, 2026 01:58 PM | By Sufaija PP

തളിപ്പറമ്പ്: പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 14-ാം തീയതി വയല്‍ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടയാന്‍ സമരക്കാര്‍ വയലില്‍ അണിനിരന്നിരുന്നു.

കൈയില്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായാണ് സമര നേതാവായ നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടുന്ന സ്ത്രീകളടക്കം അണിനിരന്നത്.അന്നത് വലിയവാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.മണിക്കൂറുകളുടെ പരിശ്രമത്തിലാണ് സമരനേതാവ് സുരേഷ് കീഴാറ്റൂര്‍, ഐക്യ ദാര്‍ഢ്യസമിതി കണ്‍വീനര്‍ നോബിള്‍ എം.പൈകട, മനോഹരന്‍ ചുങ്കക്കാരന്‍ ഉള്‍പ്പെടെ 49 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായ സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസെടുത്തത്.നിലവില്‍ 28 പേരാണ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പരമേശ്വരന്‍, ഭവീഷ് എന്നിവര്‍ ഹാജരായി.

Content Highlight: Court acquits all accused in case related to Vialkili strike

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും; ജവഹർ ബാൽ മഞ്ച്

Jun 29, 2026 05:14 PM

ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും; ജവഹർ ബാൽ മഞ്ച്

ഓപ്പറേഷൻ തൂഫാൻ കുട്ടികൾക്ക് രക്ഷാകവചമാകും -ജവഹർ ബാൽ...

Read More >>
മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു

Jun 29, 2026 05:11 PM

മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ അനുമോദിച്ചു

മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ...

Read More >>
മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴ

Jun 29, 2026 05:00 PM

മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ പിഴ

മലിനജലം ഒഴുക്കി വിട്ടതിനു ചെറുപുഴയിൽ ഹോട്ടലിന് 10000 രൂപ...

Read More >>
പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

Jun 29, 2026 03:16 PM

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ്...

Read More >>
ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

Jun 29, 2026 03:13 PM

ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന .പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും...

Read More >>
Top Stories

News Roundup

GCC News

Entertainment News