കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം

കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം
Jul 3, 2026 01:14 PM | By Sufaija PP

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം. ജൂൺ ഒന്നിന് വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ആർട് ഗ്യാലറിയിൽ നിന്നും ഇപ്പോൾ മിക്ക വസ്തുക്കളും അപ്രത്യക്ഷമായിരിക്കുകയാണ്. തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആര്‍ട്ട് ഗ്യാലറിയിലെ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ല. ഫോക്ലോര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്. എന്നാല്‍ നവീകരണം നടക്കുകയാണെന്ന് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

Content Highlight: art gallery at Kannur University.

Next TV

Related Stories
തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു

Jul 3, 2026 10:03 PM

തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു

തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച്...

Read More >>
സ്വർണവിലയിൽ ഇന്നും വർധനവ്

Jul 3, 2026 07:43 PM

സ്വർണവിലയിൽ ഇന്നും വർധനവ്

സ്വർണവിലയിൽ ഇന്നും...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്

Jul 3, 2026 07:38 PM

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ട്...

Read More >>
ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)

Jul 3, 2026 07:35 PM

ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)

ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനവുമായി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

Jul 3, 2026 07:31 PM

കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന് ജാമ്യം

കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌ക്കരന്...

Read More >>
തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ തിരികെയെടുപ്പിച്ചു

Jul 3, 2026 04:41 PM

തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ തിരികെയെടുപ്പിച്ചു

തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ...

Read More >>
Top Stories

News Roundup

Entertainment News