തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയ മന്തി കടയിലെ മാലിന്യം നാട്ടുകാർ തിരികെയെടുപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തളിപ്പറമ്പ് മദ്രസയ്ക്ക് സമീപത്തെ കാസ റാസ എന്ന കുഴിമന്തി കടയിലെ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടുത്തെ തൊഴിലാളികൾ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ തള്ളിയത്. മാർക്കറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് മാലിന്യം കൊണ്ടിടുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. അവിടെ നിരീക്ഷണ ക്യാമറയും ഉണ്ട്. അത് പോലും വക വെക്കാതെയാണ് ഇത്തരമൊരു നീചമായ പ്രവൃത്തി.കൂടാതെ ജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പന്നിഫാമിലെ ആളുകൾ എല്ലാ ദിവസവും എത്താറുണ്ട്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനയും ഉണ്ട്. ലക്ഷങ്ങളുടെ കച്ചവടം നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ നിസ്സാര തുക നൽകിയാൽ ഇവർ എടുത്തുകൊണ്ടു പോകും. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടും ഈ നിസ്സാര തുക നൽകാനുള്ള മടി കൊണ്ടാണ് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
Content Highlight: waste from a Mandi restaurant that had been dumped at the Thaliparamba Juma Masjid cemetery


































