പരിയാരം: പള്ളിക്കുന്ന് സ്വദേശിയെ 31,66,239 രൂപയുടെ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ച ഹൈദരാബാദ് സ്വദേശിക്കെതിരെ കേസെടുത്തു.ഹൈദരാബാദ് എരഗാഡയിലെ അല്‍ഖലീം സ്ഥാപന ഉടമ സയദ മഹിന ഫാത്തിമയുടെ പേരിലാണ് കേസ്.
പരിയാരം കാരക്കുണ്ടില്‍ നോണ്‍ റസിഡന്റ് കേരളൈറ്റ് ഫുഡ് എല്‍.എല്‍.പി എന്ന സ്ഥാപനം നടത്തുന്ന കണ്ണൂര്‍ പള്ളിക്കുന്ന് ഐക്കല്‍ സഞ്ജയ് റോഡിലെ രവീന്ദ്രന്‍ ഐക്കലിന്റെ(48) പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്.
2025 ഫിബ്രവരി 5 ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം വഴി രവീന്ദ്രന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സയദ മഹിന ഫാത്തിമയുടെ സ്ഥാപനത്തിന് കൈമാറിയ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറിന്റെ പണം നല്‍കാതെ വഞ്ചിച്ചതായാണ് പരാതി.
Content Highlight: Cheating case


































