കാസറഗോഡ് : പയ്യന്നൂരിലെ സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും തടഞ്ഞ് സ്വർണ്ണം കവർന്ന സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കണ്ണൂർ പാതിരിയാട് സ്വദേശി ആർ.കെ. നിമിൽ (37), കർണ്ണാടകമടിക്കേരി സ്വദേശികളായ മുഹമ്മദ് ഇർഷാദ് (38), മുസ്തഫ (50) എന്നിവരെയാണ് കർണ്ണാടക പനമ്പൂർ പോലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപം സ്വർണ്ണവ്യാപാരം നടത്തുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെ (44) യാണ് ജൂൺ 29 ന് പുലർച്ചെ സംഘം കൊള്ളയടിച്ചത്. മഹാരാഷ്ട്രയിൽ കുടുംബാംഗത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് പയ്യന്നൂരിലേക്കുളള യാത്രക്കിടെയാണ് ദിവസങ്ങൾക്കു മുമ്പ് നടന്ന പയ്യന്നൂർ മോഡൽ സ്വർണ്ണം പൊട്ടിക്കൽ സംഭവം നടന്നത്. 40 പവനും വൻതുകയും സംഘം കൊള്ളയടിച്ചിരുന്നു.വികാസിൻ്റെ കാർ പിന്നീട് ബണ്ഡ്വാൾ പച്ചിനടുക്കയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളിൽ ഭൂരിഭാഗം പേരും കണ്ണൂർ ജില്ലക്കാരണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Content Highlight: Three arrested






























.png)






