പരിയാരം ഗവ. മെഡിക്കൽ കോളേജിലെ നേത്രരോഗ വിദഗ്ദയുടെ സ്വകാര്യ പ്രാക്ടീസ് വിജിലൻസ് പിടികൂടി.പരിയാരം മെഡിക്കല്‍ കോളേജിലെ കണ്ണ് രോഗ വിദഗ്ധ ഡോ. ലത മോഹന്റെ പേരില്‍ കേസെടുത്തു. പിലാത്തറയിലെ കണ്ണട ഷോറൂമിൽ ആയിരുന്നു സർക്കാർ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ്. തുടർച്ചയായ നിരീക്ഷണത്തിനു ശേഷമാണ് കണ്ണട ഷോറൂമിൽ ഇന്ന് വൈകിട്ട് വിജിലൻ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. താമസസ്ഥലത്തല്ലാതെ കൂടുതൽ സ്ഥലങ്ങളിൽ സർക്കാർ ഡോക്ടർമാർ പ്രാക്ടീസ് നടത്തുന്നത് നിയമവിരുദ്ധമാണ്. ജില്ലയിൽ നിരവധി സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലുണ്ട്.
ചില ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി സര്‍ജറിയടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് പ്രതിഫലം പറ്റുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തി അവരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്.
Content Highlight: Vigilance raid in Pilathara






























.png)






